തൃശൂർ : കുന്നംകുളത്ത് വൻ കള്ളനോട്ട് വേട്ട. കുന്നംകുളം കേച്ചേരിയിലാണ് 40,000 ത്തോളം രൂപയുടെ കള്ളനോട്ട് കുന്നംകുളം പൊലീസ് പിടികൂടിയത്. കേച്ചേരി സ്വദേശി ജാബിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.
ജാബിറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എ ഫോർ ഷീറ്റ് പേപ്പറിൽ നൂറിന്റെയും ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പ്രിൻ്റ് ചെയ്തെടുത്ത് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
