തൃശ്ശൂർ : ദേശീയപാത കുട്ടനെല്ലൂരിൽ പോലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശ്ശൂർ പോലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിജു പൗലോസ്, ഡ്രൈവർ പത്മകുമാർ എന്നിവർക്ക് പരിക്കേറ്റു.
ഡിവൈഎസ്പിയുടെ കയ്യിന്റെ എല്ല് പൊട്ടി. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ മരത്താക്കരയിൽ വെച്ച് ആയിരുന്നു അപകടം.
