NCT
KeralaNewsThrissur News

നാട്ടികയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം: സെപ്റ്റിക് ടാങ്ക് ക്ലീനർ അറസ്റ്റിൽ.

തൃപ്രയാർ : നാട്ടികയിൽ ആളില്ലാത്ത വീടിൻ്റെ വാതിൽ കുത്തിപൊളിച്ച് മോഷണത്തിന് ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ നെയ് വേലി വീരമണിയാണ് പിടിയിലായത്. വീരമണി നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്ത് വരുന്ന ആളാണ്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നിസാർ (47 വയസ്സ്), അമ്പലത്ത് വീട്ടിൽ ഹൗസ്, തൃത്തല്ലൂർ ദേശം, വാടാനപ്പള്ളി എന്നയാളുടെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപത്തുള്ള ഒഴിഞ്ഞു കിടന്നിരുന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ വീരമണി വീടിന്റെ ടെറസിലേക്കു കയറി ഒളിക്കുകയും

നാട്ടുകാർ വലപ്പാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് പോലീസ് സ്റ്റേഷനുകളിലായി 3 മോഷണ കേസുകൾ അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എ, സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, ജി എ എസ് ഐ സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർ ജെസ്ലിൻ തോമസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

murali

അഞ്ഞൂർ തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു.

murali

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം.

murali
error: Content is protected !!