NCT
KeralaNewsThrissur News

വ്യാപാരി കുളത്തിൽ മരിച്ച നിലയിൽ.

എടത്തിരുത്തിയിൽ വളം വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പളപറമ്പിനടുത്ത് തേക്കാനത്ത് മാത്യൂസ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടാണിയോടെ വീട്ടുപറമ്പിലെ കുളത്തിലാണ് ഇദ്ദേഹം വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്, കയ്യും കാലും കെട്ടിയ നിലയിലായിരുന്നു.

ഉടൻ തന്നെ കാട്ടൂർ കരാഞ്ചിറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എടത്തിരുത്തി മാർക്കറ്റിൽ വളം വ്യാപാരി ആയിരുന്നു ഇദ്ദേഹം, ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Related posts

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് ഷാഫിയെ നാടുകടത്തി.

murali

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ് : ഒറ്റയടിക്ക് കൂടിയത് 1,400 രൂപ

murali
error: Content is protected !!