കയ്പമംഗലം : എടത്തുരുത്തി കുമ്പളപ്പറമ്പിൽ വെച്ച് ആലപ്പുഴ ജില്ല പുലിയൂർ വില്ലേജ് പുലിയൂർ സ്വദേശി വാലുപറമ്പിൽ വീട്ടിൽ അനുപ്രകാശ് 37 വയസ്സ് എന്നൾ ഓടിച്ച് വന്നിരുന്ന കാറിൽ, പ്രതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച സമയം മദ്യപിച്ചിട്ടാണോ വണ്ടിയോടിക്കുന്നതെന്ന് പ്രതികളോട് ചോദിച്ചതിലുള്ള വൈരാഗ്യത്താൽ
ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ പ്രാൺ എന്നറിയപ്പെടുന്ന എടത്തിരുത്തി വില്ലേജ് പുളിഞ്ചോട് സ്വദേശി ചൂണ്ടയില്‍ വീട്ടില്‍, ജിനേഷ് 37 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ജിനേഷ് കൈപ്പമംഗലം, മതിലകം, കാട്ടൂർ, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും, എട്ട് അടിപിടിക്കേസുകളിലും, കാപ്പ നിയമ പ്രകാരം നാടുകടത്തിയ നാല് കേസുകളിലും, ആയുധ നിയമ പ്രകാരമുള്ള ഒരു കേസ്സിലും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ ഒരു കേസ്സിലും, മയക്കുമരുന്ന് ഉപയോഗിച്ചതിനും, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസുകളിലും അടക്കം ഇരുപത്തിരണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ് ടി വി, ജി എസ് ഐ വിപിൻദാസ്, ജി എസ് സി പി ഒ മാരായ ജ്യോതിഷ്, സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
