NCT
KeralaNewsThrissur News

23 വയസ്സിനു താഴെയുള്ളവർക്ക് മദ്യം നൽകിയതിനെതിരെ കർശന നടപടി സ്ഥാപനങ്ങൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

തൃശൂർ : 23 വയസ്സിനു താഴെയുള്ള വർക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലേയും ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലേയും രണ്ട് ബാറുകൾക്കെതിരെയാണ് കർശനനടപടി സ്വീകരിച്ച് കേസ് റെജിസ്റ്റർ ചെയ്തത്.

നെടുപുഴയിലെ ഒരു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് 23 വയസ്സിനുതാഴെയുള്ള 9 പേർക്ക് രണ്ട് സ്ഥാപനങ്ങൾ മദ്യം നൽകി എന്ന് വ്യക്തിമായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒല്ലൂരിലെ ബാറിൽ നിന്ന് 5 പേർക്കും തൃശൂർ ടൌണിലെ ബാറിൽ നിന്നും 4 പേർക്കും മദ്യം നൽകി എന്ന് വ്യക്തമായതിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരേയും കേസ് റെജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്നും 23 വയസ്സിനുതാഴെയുള്ളവർക്ക് മദ്യം നൽകുന്നവർക്കെതരെ കർശന നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.

Related posts

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ റോഡ് ഉദ്ഘാടനം ചെയ്തു.

murali

ഗാർഹിക പീഢന പരാതി; ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്‌റ്റഡിയിൽ.

murali

ഗുരുവായൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.

murali
error: Content is protected !!