നിയമസഭാ തിരഞ്ഞെടുപ്പ് (2026) നു മുന്നോടിയായുള്ള വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഇന്ന് (3-01-2026) ചെമ്പുക്കാവിലുള്ള ഇലക്ഷൻ കമ്മീഷൻ വെയർ ഹൌസിൽ ആരംഭിക്കും. ഇലക്ഷൻ കമ്മീഷൻ്റെ നിർദേശപ്രകാരം മെഷീൻ നിർമാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അംഗീകൃത എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ആദ്യഘട്ട പരിശോധനയുടെ നടപടിക്രമം നേരിട്ട് നിരീക്ഷിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് പരിശോധനാ നടപടികൾ വീക്ഷിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. ആദ്യഘട്ട പരിശോധന സംബന്ധിച്ച മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി.
