NCT
KeralaNewsThrissur News

കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

എടമുട്ടം ഭാഗത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിയും എടമുട്ടത്ത് താമസിക്കുന്ന ആളുമായ പണിക്കവീട്ടിൽ അബ്ദുൽ മനാഫ് (52) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ എടമുട്ടത്ത് നിന്നും കാണാതായത്, ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ രാവിലെ പോലീസിൽ പരാതി നൽകാൻ പോകുന്നതിനിടെയാണ് എടമുട്ടത്ത് സെൻ്ററിന് തെക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali

കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.

murali

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്.

murali
error: Content is protected !!