ചാലക്കുടി : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെയാണ് ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കണ്ണൂർ തലശ്ശേരി തിരുവങ്കാട് ‘ഗീതം നിവാസിൽ’ റോഷൻ (46) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ഓൺലൈൻ ലോൺ അപ്രൂവൽ ഓഫീസറായി ജോലി ചെയ്യുന്ന ഇയാൾ ആർഭാട ജീവിതം നയിക്കാനാണ് ഈ കൊള്ള നടത്തിയത്.
