NCT
KeralaNewsThrissur News

തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

തൃശ്ശൂർ വടക്കാഞ്ചേരി മംഗലം പ്രദേശത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്.
രോഗബാധിതരായ കുട്ടികൾ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവർത്തകർ ഇന്റർ സെക്ടർ മീറ്റിംഗുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ച് വരികയാണ്. കുടിവെള്ളവും ഭക്ഷണവും ശുചിത്വത്തോടെ ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Related posts

വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ ടൂറിസത്തിന് പുതിയ അനുഭവം.

murali

ശ്രീധരൻ നിര്യാതനായി.

murali

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും കവർച്ചാ ശ്രമം.

murali
error: Content is protected !!