ബസ് സർവീസ് നിർത്തിവെച്ച് സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജന. സെക്രടറി ടി ഗോപിനാഥൻ.സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണും.
സമരം യാത്രാനിരക്ക് വർധന, ഡീസൽ സബ്സിഡി എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്. വിദ്യാർഥി കൺസഷൻ യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണമെന്നും ബസ് ഉടമകൾ. വരും ദിവസങ്ങളിൽ ജില്ലാതലങ്ങളിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനം.
