നാടിന് കനിവിൻ്റെ അപൂർവ മാതൃകയായ് അഞ്ജനയും, അനുജൻ ആദിത്യനും.
അന്തിക്കാട് : ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായ്ക്കുട്ടികൾക്ക് രക്ഷകരായി സഹോദരങ്ങൾ. ചേച്ചിയുടെയും അനിയൻ്റെയും കനിവിൻ്റെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് നാല് നായ്ക്കുഞ്ഞുങ്ങൾ. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജ് – നിഷ...
