കാഞ്ഞാണി : മണലൂർ ഏനാമാവ് സ്റ്റീൽപാലത്തിന് സമീപം പുഴയിൽ ഇറങ്ങിയ യുവാവിനെ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്.
വെൽഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം 2 മണിയോടെയാണ് മണലൂർ കടവ് ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. യുവാവിൻ്റെ ഒപ്പം അഞ്ചോളം പേർ ഉണ്ടായിരുന്നതായി പറയുന്നു. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
