NCT
KeralaNewsThrissur News

സ്നേഹാരാമം ബീച്ച് ഫെസ്റ്റ് – 2024 തുടക്കം കുറിച്ചു.

വലപ്പാട് : കോതകുളം ബീച്ചിൽ ഡിസംബർ 21 മുതൽ 25 വരെ നടക്കുന്ന സ്നേഹാരാമം ബീച്ച് ഫെസ്റ്റ് 2024 തുടക്കം കുറിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക്, ഷൈൻ തട്ടുപറമ്പിൽ എന്നിവർ സംയുക്തമായി പതാക ഉയർത്തി.

നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സി. പി സാലിഹ്, ഷൈൻ തട്ടുപ്പറമ്പിൽ, ഡോ. പി.ആർ സിദ്ധാർഥ് ശങ്കർ, കെ. കെ.യദു കൃഷ്ണൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കൂനനുറുമ്പ് റിയൽ ഫോക്ക് ബാൻന്റിന്റെ നാടൻ പാട്ടുകളും, നാടൻ കല രൂപങ്ങളും അരങ്ങേറി.

Related posts

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സഹായധനം കൈമാറി.

murali

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പ്: ജനങ്ങൾ പരിഭ്രാന്തിയിൽ.

murali

ഭാര്യ ആത്മഹത്യ ചെയ്ത സംഭവം : പ്രേരണ കുറ്റത്തിന് ഭര്‍ത്താവിന് ഏഴര വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

murali
error: Content is protected !!