NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ വൻ ട്രേഡിംങ്ങ് തട്ടിപ്പ്: പരാതിയുമായി നിക്ഷേപകർ.

ഇരിങ്ങാലക്കുടയിൽ വൻ ട്രേഡിംങ്ങ് തട്ടിപ്പ്: ബില്യൻ ബീസ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 150 കോടിയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നതായ് പ്രാഥമിക വിവരം. വൻ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ വാങ്ങിയിരുന്നത്.

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും, രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇവർ ഒളിവിലാണ്.

32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

Related posts

കാട്ടൂരിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഘർഷം : പ്രതികൾ പോലീസ് കസ്റ്റഡിയിൽ.

murali

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

murali

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്.

murali
error: Content is protected !!