കണ്ടശാംകടവ് : കാരമുക്ക് വിളക്കുംകാൽ സെൻ്ററിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. 3 യുവാക്കൾക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ രാഹൂൽ, നിതിൻ, അജിത് എന്നിവർക്കാണ് പരിക്കേറ്റത്.
വാടാനപ്പിള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ വന്നു മടങ്ങുമ്പോഴാണ്ആണ് അപകടം. പരിക്കേറ്റവരെ കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്നു ഒളരിയിലെ സ്വാഹാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
