ചേർപ്പ് : മഴയെ തുടർന്ന് ചേർപ്പ് പഞ്ചായത്തിലെ തെക്കുംപാടം, മുത്തുള്ളിയാൽ തോപ്പ്, ഊരകം, തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിലായ കുടുംബങ്ങൾ പടിഞ്ഞാട്ടുമുറി ജി.ജെ. ബി. സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി.
ഏഴോളം കുടുംബങ്ങളിലെ ഇരുപത്തിനാലോളം പേരാണ് ക്യാംപിലെത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് സുജീഷ കള്ളിയത്ത് , വൈസ് പ്രസിഡൻ്റ് വി.എൻ. സുരേഷ്, അംഗങ്ങളായ സുനിത ജിനു, നെസീജ മുത്തലിഫ് എന്നിവർ ക്യാംപ് സന്ദർശിച്ചു. വേണ്ട നടപടിക്രമങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തി.
