കണിമംഗലം പൂക്കാട്ടിക്കര – കാരമുക്ക് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി നെല്ലാംകുഴി വീട്ടിൽ ബിറ്റോ (23) ആണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിറ്റോയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ.
