തളിക്കുളം : നവംമ്പർ 17 ന് തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ സംഘടിപ്പിച്ചു.
തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു.അർഹതപ്പെട്ടവരെ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തി സ്വന്തം ആൾകൂട്ട താൽപര്യങ്ങൾക്ക് വേണ്ടി തളിക്കുളം സഹകരണ ബാങ്കിനെ കഴിഞ15 വർഷമായി ദുരുപയോഗം ചെയ്യുകയാണ് ആർ എം പി ഐ യുടെ നേതൃത്വത്തിലുള്ള രണസമിതി ചെയ്ത് കൊണ്ടിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായി തളിക്കുളം പഞ്ചായത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള ധനസഹായങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഇത്തരം സാഹചര്യത്തിൽ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഈ ആൾ കൂട്ടത്തെ പരാചചയപ്പെടുത്തി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
സി പി ഐ ലോക്കൽ സെക്രട്ടറി ഇ എ സുഗതകുമാർ അധ്യക്ഷനായി. സി പി ഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ എം കിഷോർ കുമാർ, സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത തുടങ്ങിയവർ സംസാരിച്ചു.
എ എം മജീദ്, ഇ പി ശശികുമാർ, കെ ഡി സോമൻ, പി യു നൗഷാദ്, രാമചന്ദ്രൻ നായർ (ജനറൽ വിഭാഗം) ഷാർലെറ്റ് ചെമ്പകത്ത്, സുമ അനൂജ് (വനിതാ വിഭാഗം) ടി കെ സുഭാഷ് (എസ് സി എസ് ടി വിഭാഗം), എ ആർ ഉൻമേഷ് (നിക്ഷേപക വിഭാഗം), സിങ് വാലത്ത് (നാൽപത് വയസിന് താഴെ ജനറൽ), രഞ്ജിത പ്രണവ് (നാൽപത് വയസിന് താഴെ വനിത) എന്നിവരാണ് സ്ഥാനാർത്ഥികൾ
