ചെന്ത്രാപ്പിന്നിയിൽ യുവാവിനെ പതിനഞ്ചു പേരടങ്ങുന്ന സംഘം ആക്രമിച്ചതായി പരാതി. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സ്വദേശി തോട്ടാരത്ത് വീട്ടിൽ സുഹാസി(31)നാണ് മർദനമേറ്റത്. ഇദ്ദേഹത്തെ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പത്തരയോടെ ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് ക്ഷേത്രത്തിനടുത്താണ് സംഭവം. സാമ്പത്തിക ഇടപാടിലെ തർക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ആളുകളുടെ പേരിൽ കയ്പമംഗലം പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
