കേച്ചേരി പെരുമണ്ണ ഓടാട്ടുവീട്ടിൽ 60 വയസുള്ള ശശികുമാറാണ് മരിച്ചത്. കുടുംബസമേതം സിനിമ കാണാൻ എത്തിയ ഇദ്ദേഹം സിനിമ കഴിയുന്നതിന് മുമ്പ് ബാത്ത്റൂമിൽ പോകുകയായിരുന്നു.
പിന്നീട് തിരികെ വരാതെ ആയപ്പോൾ വീട്ടിലേക്ക് പോയെന്ന് കരുതി കുടുംബം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് ബാത്ത് റൂമിൽ വന്നവർ വാതിൽ തുറക്കാതെ ആയതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
