തൃപ്രയാർ : ഗുരുദേവ മഹാത്മ്യം കഥകളിയെ ജനങ്ങളിലേക്ക് എത്തിച്ച കളിമണ്ഡലത്തിന്റെ 2023 ലെ കളിമണ്ഡലം പുരസ്കാരം പ്രശസ്ത സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിക്കും.
ഗുരുദേവ മഹാത്മ്യം കഥകളിയിൽ അരങ്ങിലും, അണിയറയിലും സജീവമായി പ്രവർത്തിച്ചിരുന്ന അന്തരിച്ച കഥകളി നടൻ കലാനിലയം ബിജോയിക്കാണ് മരണാനന്തര ബഹുമതിയായി കളിമണ്ഡലം ഗുരുദേവ പുരസ്കാരം സമ്മാനിക്കുന്നത്.
ജനുവരി 25 ന് ഗുരു ആശാൻ മണ്ഡലത്തിൻ്റെയും കളി മണ്ഡലത്തിൻ്റെയും വാർഷിക സമ്മേളനത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് കളിമണ്ഡലം ഭാരവാഹികളായ ചെയർമാൻ സദു ഏങ്ങൂർ, വൈസ് ചെയർമാൻ കെ.വി.ജയരാജൻ മാസ്റ്റർ, സെക്രട്ടറി കെ. ദിനേശ് രാജ എന്നിവർ അറിയിച്ചു
