വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ അടുത്ത ആറു മാസത്തെ മടക്കയാത്രയിലൂടെ കിട്ടുന്ന വരുമാനം കെ.ടി. രമേഷിന് നൽകാൻ തീരുമാനിച്ചു.
തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന മുപ്പത്തി എട്ടുകാരനായ കെ.ടി രമേഷ് തലയിൽ ട്യൂമർ ബാധിക്കുകയും അതോടൊപ്പം കണ്ണിൽ ഗ്ലൂക്കോമ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. കിഴക്കേപ്പാട്ട് വീട്ടിൽ തിലകൻ മകൻ കെ.ടി രമേഷിന്റെ ചികിത്സക്ക് വേണ്ടി ഭീമമായ തുകയാണ് വേണ്ടത് ഇതിലേക്കാണ് ജാബിറിൻ്റെ സഹായം നൽകുന്നത്.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ എം എസ്സ് സുജിത്ത് ചികിത്സാസഹായം ഉദ്ഘാടനം ചെയ്തു. സഹചാരി സെന്റർ പ്രവർത്തകനായ എ.ഐ മുഹമ്മദ് സാബിർ, കേരള പോലീസ് ഹൈവേ സുരക്ഷ മെമ്പർ ശ്രീജിത്ത് തളിക്കുളം എന്നിവർ സംസാരിച്ചു.
