ഗാർഹിക പാചകവാതക വില സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു. ദില്ലിയിൽ പുതുക്കിയ വില 853, നേരത്തെയുള്ള വില 803. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരമുള്ള എൽപിജി വിലയും 50 രൂപ കൂടും. പുതുക്കിയ നിരക്ക് 550 രൂപ, നേരത്തെയുള്ള വില 500. വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി.
previous post
