NCT
KeralaNewsThrissur News

മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു : പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം : മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കട സ്വദേശി ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠന്‍റെ ആക്രമണത്തില്‍ ഓമനയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിരുന്നു. നാട്ടുകാരാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഓമനയെ നാട്ടുകാര്‍മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്നു മണികണ്ഠന്‍റെ ആക്രമണം. നേരത്തെയും മണികണ്ഠന്‍ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

murali

കള്ളുകുടിക്കാൻ കാശ് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നാട്ടിക സ്വദേശിക്ക് രണ്ടുവർഷം 6 മാസം 15 ദിവസം തടവ് ശിക്ഷ വിധിച്ചു.

murali

വിദ്യാർത്ഥി മുങ്ങിമരിച്ചു.

murali
error: Content is protected !!