ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശ്ശൂർ റൂറൽ ഫോറൻസിക് ലാബിന് ക്രിമിനൽ കേസുകളിലെ ശാസ്ത്രീയമായ അന്വേഷണങ്ങളിൽ അതിനൂതന മാർഗങ്ങൾ ഉപയോഗിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പ്രത്യേക ‘Mobile Forensic Van’ അനുവദിച്ചു. ഫിംഗർപ്രിൻ്റ് വിദഗ്ദ്ധർക്കും സയൻ്റിഫിക് ഓഫീസർമാർക്കും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ വെച്ച് തന്നെ സമയബന്ധിതമായി തെളിവുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ഈ വാഹനം വലിയ സഹായമാകും.
തൃശ്ശൂർ റൂറൽ ജില്ലക്ക് അനുവദിച്ച വാഹനം സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് ൽ നിന്ന് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ചു. വാഹനത്തിന്റെ താക്കേൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് കൈമാറി.
വാഹനത്തിലെ പ്രധാന ഉപകരണങ്ങളും സൗകര്യങ്ങളും.
1. ക്രൈം സീൻ പ്രൊട്ടക്ഷൻ/കോർഡണിംഗ് കിറ്റ് (Crime Scene Protection/Cordoning Kit)
2. ജനറൽ ഇൻവെസ്റ്റിഗേഷൻ കിറ്റ് (General Investigation Kit)3. എവിഡൻസ് കളക്ഷൻ ആൻഡ് പാക്കിംഗ് കിറ്റ് (Evidence Collection and Packing Kit)
4. കംപ്ലീറ്റ് ഫിംഗർപ്രിൻ്റ് ലിഫ്റ്റിംഗ് കിറ്റ് (Complete Fingerprint Lifting Kit)
5. ലേറ്റന്റ് ഫിംഗർപ്രിൻ്റ്-ഡെവലപ്മെന്റ് കിറ്റ് (Latent Fingerprint-Development Kit)
6. ഫുട്പ്രിൻ്റ് ആൻഡ് ടയർ പ്രിൻ്റ് കാസ്റ്റിംഗ് കിറ്റ് (Footprint and Tyre Print Casting Kit)
7. ഇൻ്റൻസിറ്റി ഫോറൻസിക് ലൈറ്റ് സോഴ്സ് (High-Intensity Forensic Light Source)
8. ബ്ലഡ് ആൻഡ് സെമൻ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് (Blood and Semen Screening and Collection Kit)
9. ഡി.എൻ.എ. ആൻഡ് സെക്ഷ്വൽ അസ്സോൾട്ട് എവിഡൻസ് കിറ്റ് (DNA and Sexual Assault Evidence Kit)
10. നാർക്കോട്ടിക്സ് സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് (Narcotics Screening and Collection Kit)
11. എക്സ്പ്ലോസീവ് സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് (Explosive Screening and Collection Kit)
12. ആഴ്സൺ ഇൻവെസ്റ്റിഗേഷൻ കിറ്റ് വിത്ത് ഗ്യാസ് ഡിറ്റക്ഷൻ (Arson Investigation Kit with Gas Detection)
13. ഗൺ ഷോട്ട് റെസിഡ്യൂ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് (Gun Shot Residue Screening and Collection Kit)
14. ബുള്ളറ്റ് ഹോൾ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് (Bullet Hole Screening and Collection Kit)
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും കൂടുതൽ തെളിവുകൾ സൂക്ഷ്മമായ തെളിവുകൾ ശേഖരിക്കുന്നതിനും അവ നഷ്ടപ്പെടാതെയും കേടുപാടുകൂടാതെയും ലാബിൽ എത്തിക്കുന്നതിനും ഈ വാഹനത്തിലെ ഉപകരണങ്ങൾ ഉദ്യോഗസ്ഥരെ സഹായിക്കും. ഇത് കേസിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള തെളിവുകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
