NCT
KeralaNewsThrissur News

ഇഫ്ത്താർ വിരുന്നൊരുക്കിയും, കൃഷ്ണരാജിന് ധനസഹായം നൽകിയും തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്.

തളിക്കുളം : പഞ്ചഗുസ്തിയിലും, വെയിറ്റ് ലിഫ്റ്റിങ്ങിലും , ശരീര സൗന്ദര്യ മത്സരങ്ങളിലും പ്രതിഭ തെളിയിച്ച ഭിന്നശേഷിക്കാരനായ പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവും സാമ്പത്തിക സഹായവും കൈമാറി. കഴിമ്പ്രം സ്വദേശികളായ പടിഞ്ഞാറ്റയിൽ ജോയ് രാഖി ദമ്പതികളുടെ മകനായ കൃഷ്ണരാജാണ് അപൂർവ്വ പ്രകടനത്തിലൂടെ ശ്രദ്ധേയനായത്.

ഭിന്നശേഷിക്കാർക്കുള്ള വെയിറ്റ് ലിഫ്റ്റിങ് ശരീര സൗന്ദര്യ മത്സരങ്ങളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനവും റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കിയ കൃഷ്ണ രാജ് ദേശീയ തലത്തിൽ ഉത്തർപ്രദേശിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചഗുസ്തി , വെയിറ്റ് ലിഫ്റ്റിങ് , ബെഞ്ച്പ്രസ്സ് എന്നീ ഇനങ്ങളിൽ മാറ്റുരക്കാൻ പോവുകയാണ്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ട് വാടകവീട്ടിൽ കഴിയുന്ന കൃഷ്ണരാജിന് കാരുണ്യ മതികളുടെ സഹായം ആവശ്യമാണെന്ന് കണ്ടാണ് സ്നേഹത്തണൽ ചാരിറ്റബിള് ട്രസ്റ്റ് സഹായധനം കൈമാറിയത്..

ട്രസ്റ്റ് ട്രഷറർ ശ്രീജിത്തിന്റെ വസതിയിൽ നടന്ന ഇഫ്താർ വിരുന്നിനോടൊപ്പമാണ് കൃഷ്ണരാജിനെ പൊന്നാടയണിയിക്കലും ധനസഹായം കൈമാറലും നടന്നത്. ട്രസ്റ്റ് പ്രസിഡൻ്റ് രാജൻ പട്ടാട്ട്, ജനറൽ സെക്രട്ടറി എം.എ.സലിം , ട്രഷറർ ടി.വി.ശ്രീജിത്ത് , വൈസ് പ്രസിഡൻ്റ് ബാബു കുന്നുങ്ങൽ, ജോ:സെക്രട്ടറിമാരായ പി.സി.ഹഫ്സത്ത്, ഷൺമുഖരാജ് മാസ്റ്റർ, ട്രസ്റ്റ് അംഗം എ.എം മെഹബൂബ് അഥിതികളായ ജനാർദനൻ, തമ്പി തുടങ്ങിയവർ സംസാരിച്ചു.

Related posts

മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടന്‍ ബൈജുവിനെതിരെ കേസ്.

murali

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

murali

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു : പ്രതിയെ പോലീസ് പിടികൂടി.

murali
error: Content is protected !!