ചേർപ്പ് : പൂച്ചിന്നിപ്പാടത്ത് വച്ച് സ്കൂട്ടറിൽ കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൈകൊണ്ടും ഹെൽമറ്റുപയോഗിച്ചുമുള്ള ആക്രമിച്ച കേസിൽ രണ്ട് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ചാഴൂർ വളപ്പറമ്പിൽ വീട്ടിൽ, മുബാറക് അലി (35) എന്നയാളുടെ കാർ വല്ലച്ചിറ വലിയവീട്ടിൽ ബാബുട്ടൻ എന്നു വിളിക്കുന്ന ബാബു (36) വല്ലച്ചിറ കല്ലട വീട്ടിൽ മിഥുൻ (30) എന്നിവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ തട്ടിയതിലുള്ള വിരോധത്താൽ ബാബു മുബാറക് അലിയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പടുത്തി,
കൈകൊണ്ട് പല തവണ മുഖത്തടിക്കുകയും മുബാറക് അലി ബാബുവിനെ തള്ളി മാറ്റിയ സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ബാബുവിനെ സുഹൃത്തായ മിഥുൻ ഹെൽമറ്റ് കൊണ്ട് മുബാറക് അലിയുടെ മുഖത്തും തലയിലുമായി അടിച്ച് ആക്രമിച്ചതിൽ ഇടത് കവിളിൽ കൊണ്ട് കണ്ണിനു താഴെ കവിളിലെ എല്ലിനും മുക്കിന് ഇടത് വശത്തെ എല്ലിനും പൊട്ടൽ സംഭവിക്കുന്നതിന് ഇടയാക്കുന്നതിനും ഗുരതരമായ പരിക്കുകൾ സംഭവിച്ച കാര്യത്തിനാണ് പ്രതികളായ ബാബുവിനെയും മിഥുനേയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തതത്.
ബാബുട്ടൻ എന്നു വിളിക്കുന്ന ബാബു ചേർപ്പ് പോലീസ് സ്റ്റേഷൻ റൌഡി ആണ്. ബാബുവിന് ചേർപ്പ്, മണ്ണുത്തി, തൃശ്ശൂർ ഈസ്റ്റ്, തൃശ്ശൂർ വെസ്റ്റ്, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമകേസും അടിപിടി കേസുകളിലുമായി 22 ഓളം ക്രിമിനൽ കേസുകളുണ്ട്
ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്, സബ്ബ് ഇൻസ്പെക്ടർ സജിപാൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സോഹൻലാൽ ധനീഷ്, സിവിൽ പോലീസ് ഓഫിസർമാരായ വിപിൻ , സുനിൽ , ശരത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
