NCT
KeralaNewsThrissur News

ഗുരുവായൂരിൽ ജനുവരി 25 ന് 245 ലേറെ വിവാഹങ്ങൾ.

ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ന് 245 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും, വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. വിവാഹങ്ങളുടെ എണ്ണം ഉയർന്നതും ഭക്തജനങ്ങളുടെ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതും കാരണം ദർശനം സുഗമമാക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ.

ഭക്തർക്കുള്ള സൗകര്യം മുൻനിർത്തി ആ ദിവസം പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം അനുവദിക്കില്ല. ദർശനത്തിനും വിവാഹ ചടങ്ങുകൾക്കുമായി എത്തുന്നവർക്ക് കരുതലും സഹായവും ഉറപ്പാക്കാൻ ദേവസ്വം ജീവനക്കാരും സുരക്ഷാ വിഭാഗവും പോലീസും സജ്ജം.

Related posts

നിപ രോഗബാധയെന്ന സംശയം : പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

murali

ബസിൽ തളർന്നുവീണ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ച് വീട്ടുകാരെത്തുന്നതുവരെ സംരക്ഷണം ഏറ്റെടുത്തത് സ്വകാര്യ ബസിലെ കണ്ടക്‌ടർ.

murali

ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!